പാട്യം: ജാഗ്രത സമിതി ശാക്തീകരണവുമായി ബന്ധപ്പെട്ട നിയമ ബോധ വൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പാട്യം ഗ്രാമപഞ്ചായത്ത് 2024- 2025 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയ ജാഗ്രത സമിതി ശാക്തീകരണ പ്രവർത്തനവുമായി ബന്ധപ്പെട്ട് വാർഡ് തല ജാഗ്രത സമിതി അംഗങ്ങൾക്കും പഞ്ചായത്തിലെ പ്രധാന അധ്യാപകരെയും ഉൾപ്പെടുത്തിക്കൊണ്ട് നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
പാട്യം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ.കെ പി പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ അഡ്വക്കേറ്റ് കെ. ബിന്ദു വിഷയാവതരണം നടത്തി.
പാട്യം ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സുജാത ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ശോഭ കോമത്ത്, വാർഡ് മെമ്പർ ശ്രീമതി വി.രതി, ഐ സി ഡി എസ് സൂപ്പർവൈസർ ശ്രീമതി വസന്ത സി, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ അഷിത എന്നിവർ സംസാരിച്ചു.
ഗാർഹിക പീഡന നിരോധന നിയമം, സ്ത്രീധന നിരോധന നിയമം, പോക്സോ ആക്ട്, പോഷ് ആക്ട് എന്നീ നിയമങ്ങൾക്ക് പ്രാധാന്യം നൽകി കൊണ്ടാണ് ക്ലാസ് നൽകിയത്.
കൂടാതെ ജാഗ്രതാ സമിതി ശാക്തീകരണവുമായി ബന്ധപ്പെട്ട് വാർഡ് തലത്തിൽ പ്രചരിപ്പിക്കാനുള്ള പോസ്റ്റർ സരസ്വതി വിലാസം എൽ പി സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി രാഖിക്ക് നൽകിക്കൊണ്ട് പോസ്റ്റർ പ്രചരണത്തിനും തുടക്കം കുറിച്ചു.