കടവത്തൂർ: വൈറ്റ്ഗാർഡ് ഓഫീസ് ഉദ്ഘാടനം എൽ യു എം എൽ സംസ്ഥാന വൈസ് പ്രസി: പൊട്ടങ്കണ്ടി അബ്ദുള്ള നിർവഹിച്ചു. എംഎസ്എഫ് ഇരത്തിൻകീഴ് ജനറൽ സെക്രട്ടറി നസീഫ് അറക്കൽ സ്വാഗതം പറഞ്ഞു .
എംഎസ്എഫ് ഇരത്തിൻകീഴ് ശാഖ സമ്മേളനം. എംഎസ്എഫ് ഇരത്തിൻകീഴ് ശാഖ പ്രസി: ഇ.കെ ഷഫീൻ അഹമ്മദ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ നജാഫ് ഉദ്ഘാടനം ചെയ്തു. എംവൈഎൽ ദേശീയ വൈസ് പ്രസി: ഷിബുമീരാൻ, റാഷിദ് സബാൻ, സി.കെ മുഹമ്മദലി, പിപിഎ സലാം, പികെ ശാഹുൽ ഹമീദ്, തൃപ്പങോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസി: സക്കീന തെക്കയിൽ, ഇസ്മായിൽ ചാമാളി, നാസർ പുത്തലത്ത്, സമദ് അറക്കൽ, സഹദുദ്ധീൻ പി.കെ, മുബീൻ മുഹമ്മദ്, സൽമാൻ സാലിഹ് എന്നിവർ പ്രസംഗിച്ചു.