ചെണ്ടയാട്:വൈദ്യുതി ചാർജ് വർദ്ധിപ്പിച്ച പിണറായി വിജയൻ സർക്കാരിന്റെ പകൽ കൊള്ളയ്‌ക്കെതിരെ പുത്തൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഞായർ വൈകുന്നേരം 6 മണിക്ക് ചെണ്ടയാട് കിഴക്ക് വയലിൽ നിന്നും വരപ്രയിലേക്ക് പ്രതിഷേധ പന്തംകൊളുത്തി പ്രകടനം നടത്തി.
JBM ജില്ലാ ചെയർമാൻ CVA ജലീൽ മാസ്റ്റർ പ്രതിഷേധ പരിപാടി ഉത്ഘാടനം ചെയ്തു. പുത്തൂർ മണ്ഡലം പ്രസിഡൻ്റ് കെ.പി വിജീഷ് അധ്യക്ഷത വഹിച്ചു. പാനൂർ ബ്ലോക്ക് സെക്രട്ടറി കെ.പി രാമചന്ദ്രൻ,ഭാസ്കരൻ വയലാണ്ടി എന്നിവർ പ്രസംഗിച്ചു.
എ.പി രാജു, കെ.പി പുരുഷു മാസ്റ്റർ, രാജു കുങ്കാച്ചി, കെ.പി സുരേന്ദ്രൻ, രമേഷ് ബാബു കൊളങ്ങര, സുരേഷ് ബാബു കെ.പി, വിജീഷ് വരപ്രത്ത്, സജിൽ എസ്, ബാബു എം, രാജേന്ദ്രൻ എ കെ , വിനേഷ് സി.വി, മനോജ് കിഴക്കുവയൽ, അജീഷ് കുന്നുമ്മൽ, സന്തോഷ് എ.കെ അശോകൻ എൻ പി ,ഷൈജു പി.കെ, അനൂപ് ചാല്യാട്ട്, രഞ്ജിത്ത് കൂത്താടി, തുടങ്ങിയവർ നേതൃത്വം നൽകി.