Zygo-Ad

മാമൻ വാസു, കെവി ദാമോദരൻ ദിനാചരണം: അഖില കേരള ചിത്രരചന മൽസരം 8 ന്

 


ചൊക്ലി :മാമൻ വാസു - കെവി ദാമോദരൻ ദിനാചരണത്തിൻ്റെ ഭാഗമായി അഖില കേരള ചിത്രരചന മൽസരം സംഘടിപ്പിക്കുന്നു. ചൊക്ലി രാമവിലാസം ഹയർസെക്കൻഡറി സ്ക്കൂൾ മൈതാനിയിൽ ഡിസം: 8 ന് രാവിലെ ഒൻപതരക്ക് മൽസര പരിപാടി ആരംഭിക്കും. ചിത്രക്കാരൻ പൊന്ന്യം ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. 

അങ്കണവാടി - പ്രീ പ്രൈമറി, എൽപി, യുപി, ഹൈസ്ക്കൂൾ, ഹയർ സെക്കൻഡറി, കോളേജ്, ഭിന്നശേഷി വിദ്യാർത്ഥികൾ എന്നീ വിഭാഗങ്ങളായി തിരിച്ചു നടക്കുന്ന മൽസരത്തിൽ മികച്ച ചിത്രത്തിന് കെസി കുട്ടി സ്മാരക സ്വർണ മെഡൽ നൽകും.

 ഒന്നും രണ്ടും, മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് വിഎ മുകുന്ദൻ സ്മാരക ട്രോഫികൾ സമ്മാനിക്കും. അങ്കണവാടി, നേഴ്സറി, ഭിന്നശേഷി വിഭാഗക്കാർക്ക് പ്രോൽസാഹന സമ്മാനങ്ങളും നൽകും.  വാർത്ത സമ്മേളനത്തിൽ ടിടികെ ശശി, സിസി നിഷാനന്ദ്, കെപി സുനിൽബാൽ, രാജേന്ദ്രൻ ചൊക്ലി എന്നിവർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ