പാനൂർ : പാനൂർ ഗുരുസന്നിധി 43ാം വാർഷിക മഹോൽസവം 6, 7 , 8 തിയ്യതികളിൽ നടക്കും. 6 ന് പൂജയ്ക്ക് ശേഷം വൈകുന്നേരം 5.30 ന് പാനൂർ ബസ് സ്റ്റാൻഡിൽ നിന്നും ഗുരുസന്നിധിയിലേക്ക് ഘോഷയാത്ര നടക്കും. 6 മണിക്ക് തായമ്പക, 6.45 ന് ഗുരുസന്നിധി പ്രസിഡണ്ട് ടി. പ്രദീപൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ശിവഗിരി മഠത്തിലെ ശ്രീമദ് പ്രേമാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്യും.
രാത്രി 8 മണിക്ക് തിരുവനന്തപുരം പാർത്ഥസാരഥി അവതരിപ്പിക്കുന്ന ശ്രീകൃഷ്ണകുചേല , 7 ന് പൂജാദി കർമ്മങ്ങൾക്ക് ശേഷം വൈകുന്നേരം 5 ന് കലാസന്ധ്യ, 6.30 ന് സാംസ്കാരിക സമ്മേളനം ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്യും. രാത്രി 8 ന് മ്യൂസിക്ക് പ്ലസ്. 8 ന് രാവിലെ 10 ന് ശിവഗിരി മഠത്തിലെ ശ്രീമദ് പ്രബോധ തീർത്ഥയുടെ കാർമികത്വത്തിൽ ശ്രീനാരായണ വിജ്ഞാന സദസ്സും സർവൈശ്വര്യ പൂജയും നടക്കും.
ഉച്ചയ്ക്ക് 1 ന് സമൂഹസദ്യ. വൈകുന്നേരം 6ന് സമാപന സമ്മേളനം കെ.പി.മോഹനൻ എം.എൽ .എ ഉദ്ഘാടനം ചെയ്യും. രാത്രി 8 ന് മെഗാ ഷോ കലാപരിപാടികൾക്ക് ശേഷം മഹോൽസവത്തിന് കൊടിയിറക്കം. വാർത്താ സമ്മേളനത്തിൽ ഗുരുസന്നിധി പ്രസിഡൻ്റ് ടി.പ്രദീപൻ മാസ്റ്റർ, സജീവൻ ഒതയോത്ത്, എ.പി. രാജു, നാണു എന്നിവർ പങ്കെടുത്തു.