Zygo-Ad

ചൊക്ലി ടൗണിൽ സോഡിയം കുറഞ്ഞു പോകുന്ന അസുഖം നേരിട്ട് അബോധാവസ്ഥയിലായ യുവതിക്ക് രക്ഷകരായി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍.

 


ചൊക്ലി ടൗണില്‍  സോഡിയം കുറഞ്ഞു  ചൊക്ലി വി പി ഓറിയന്റല്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനികളാണ് യുവതിയെ പ്രാഥമിക ചികിത്സ നല്‍കി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത്. 

വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. ചൊക്ലി ടൗണിലെ  വി പി ഓറിയന്റൺ സ്കൂളിനടുത്തുള്ള കടയിൽ നിന്നും സാധനങ്ങൾ വാങ്ങി ഓട്ടോയിൽ കയറുന്നതിനിടയിലാണ് യുവതിക്ക് ദേഹാസ്വാസ്ത്യം  ഉണ്ടായത്. റോഡിന് എതിർവശത്തുള്ള ഗ്രൗണ്ടിൽ നിന്നും പിടി കഴിഞ്ഞ് സ്കൂളിലേക്ക് തിരിച്ചു പോവുകയായിരുന്ന വിദ്യാർത്ഥിനികൾ യുവതി കുഴഞ്ഞു വീഴുന്നത് കണ്ടു.

 


ഉടൻ വിദ്യാർത്ഥിനികളായ ഐഷ അലോന ഖദീജ കുബ്ര മിസ്രിയ എന്നിവർ യുവതിക്ക് അരികിൽ എത്തുകയും പ്രാഥമിക ശുശ്രൂഷ നൽകുകയും ചെയ്തു.

 രാവിലെ സ്കൂളിൽ ഫസ്റ്റ് എയ്ഡ് നൽകുന്നതുമായി ബന്ധപ്പെട്ട് അധ്യാപകനായ പി വി ലൂപീൻ വിദ്യാർത്ഥികൾക്ക് നൽകിയ ക്ലാസ് ആണ് തങ്ങൾക്ക് ഉപകാരപ്പെട്ടത് എന്ന് വിദ്യാർത്ഥിനികൾ പറഞ്ഞു. വിദ്യാർഥിനികളുടെ സമയോചിതമായ പ്രവർത്തിയെ സ്കൂൾ അധ്യാപകരും  വിദ്യാർത്ഥികളും നാട്ടുകാരും അഭിനന്ദിച്ചു

വളരെ പുതിയ വളരെ പഴയ