Zygo-Ad

പോക്സോ കേസിൽ കൂത്ത്പറമ്പ് സ്വദേശി ചൊക്ലിയിൽ അറസ്റ്റിൽ.

 


കൂത്തുപറമ്പ് :പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം കാണിച്ചുവെന്ന പരാതിയിൽ യുവാവിനെ ചൊക്ലി പോലീസ് പോക്സോ കുറ്റംചുമത്തി അറസ്റ്റുചെയ്തു.

പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ കൂത്തുപറമ്പ് പാറാലിലെ കക്കാം വീട്ടിൽ കെ.വി. ഉവൈസി(22) നെയാണ് പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ ആർ.എസ്.രഞ്ജു അറസ്റ്റുചെയ്‌തു 

പെൺകുട്ടിയെ കൗൺസലിങ്ങിന് വിധേയമാക്കി യപ്പോഴാണ് പീഡനവിവരം വീട്ടുകാർ അറിഞ്ഞത്.

ഉവൈസിനെ തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

വളരെ പുതിയ വളരെ പഴയ