Zygo-Ad

ഒറ്റ നമ്പർ ചൂതാട്ട സംഘ അംഗത്തെ ഒന്നരലക്ഷം രൂപയുമായി ചൊക്ലിയിൽ അറസ്റ്റ് ചെയ്തു


ഒറ്റനമ്പർ ലോട്ടറി ചൂതാട്ട സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‌തു.ചൊക്ലി കവിയൂരിലെ അറഫാ മൻസിൽ വണ്ണാന്റവിടെ വി.പി.റംഷിദി നെയാണ് ചൊക്ലി പോലീസ് പിടികൂടിയത്.. ഇയാളിൽനിന്നും 1,57,060 രൂപയും പിടിച്ചെടുത്തു.

തലശ്ശേരി എ.എസ്.പി. കെ.എസ്. ഷഹൻഷയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ നടത്തിയ പരിശോധനയിൽ നോട്ട് ബുക്കിൽ പകർത്തിയും വാട്‌സാപ്പ് സന്ദേശം വഴിയും നടത്തിയ ചൂതാട്ടം കണെ സബ് ഇൻസ്പെക്‌ടർ കെ.സജിത്തിന്റെ

സബ് ഇൻസ്പെക്‌ടർ കെ.സജിത്തിന്റെ നേതൃത്വത്തിൽ എ.എസ്.ഐ. ഒ.കെ.സുലൈഖ, കെ. സബീഷ്, പി.കെ. ചിത്രൻ, സിജിൽ തറാൽ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

കേരള സംസ്ഥാന ലോട്ടറിയുടെ അതത് ദിവസത്തെ ഒന്നാം സമ്മാനം ലഭിക്കുന്ന നമ്പറിന്റെ അവസാന മൂന്നക്കത്തെ അടിസ്ഥാനമാക്കി സമാന്തരമായി ലോട്ടറി നടത്തുകയാണ് രീതി. പത്തു രൂപ അടച്ചാൽ ആയിരം രൂപയും 100 രൂപ അടച്ചാൽ 5000 രൂപയും നമ്പറൊത്താൽ നൽകുകയാണ് രീതി. രണ്ട് നോട്ടുബുക്കും മൊബൈൽ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇത്തരത്തിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് ഒറ്റനമ്പർ ചൂതാട്ടം വ്യാപകമായി നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ