കല്ലിക്കണ്ടി: എൻ എ എം കോളേജിലെ ചരിത്ര വിഭാഗവും കേരള സർക്കാർ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സും സംയുക്തമായി ' ഇന്ത്യൻ ജനാധിപത്യം, ഭരണഘടന, സാമൂഹ്യ നീതി' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറിന് തുടക്കമായി. കെ പി മോഹനൻ എം എൽ എ സെമിനാർ ഉദ്ഘാടനം ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയർസ് ഡയറക്ടർ ജനറൽ ഡോ. യു.സി. ബിവീഷ് മുഖ്യാതിഥിയായിരുന്നു. കോളേജ് പ്രിൻസിപ്പൽ ഡോ. മജീഷ് ടി അധ്യക്ഷനായി. ഐറിഷ് ഡയറക്ടർ ഡോ. ജോയ് വർക്കി മുഖ്യപ്രഭാഷണം നടത്തി.
കെ എം അക്കാദമി കൊടുവള്ളി യിലെ സോഷ്യൽ സയൻസ് മേധാവി ഡോ. ഇഖ്ബാൽ വാവാട്ട് 'സാമൂഹിക നീതിയും രാഷ്ട്രീയ പ്രതിനിധ്യവും: ഇന്ത്യൻ മുസ്ലീങ്ങളുടെ ദുരവസ്ഥ' എന്ന വിഷയത്തിലും, ഐ ഐ ടി റിസർച്ച് സ്കോളർ കെ വി എം മുഹമ്മദ് ഫഹീം 'ജനാധിപത്യം, സാമൂഹിക നീതി' എന്ന വിഷയത്തിലും സംസാരിച്ചു. ഡോ. ഷാലിമ എം സി, ഡോ. നൗഷാദ് തൂംബത്ത് എന്നിവർ മറ്റു വിഷയങ്ങളിൽ പ്രബന്ധം അവതരിപ്പിച്ചു.
ചരിത്ര വിഭാഗം മേധാവി ഡോ. ഇ അനസ് സ്വാഗതം പറഞ്ഞ പരിപാടിയിൽ ഡോ. ഹസീബ് വി പി (IQAC കോർഡിനേറ്റർ), ഡോ. കെ എസ് മുസ്തഫ, ഡോ. ഷമീർ എ പി, ഗഫൂർ ഐ, അൻസീർ, ഗഫൂർ എം (ജൂനിയർ സൂപ്രണ്ട്), മുനഫർ കാപ്പിൽ, ഫസൽ മുഹമ്മദ്, ഫർഹാന കെ പി, അനുശ്രീ, അസ്മിന എന്നിവർ സംസാരിച്ചു.