ചെണ്ടയാട് : ജനശ്രീ സുസ്ഥിര വികസന മിഷൻ പാനൂർ ബ്ലോക്ക് കൺവെൻഷനും ക്രിസ്മസ് ആഘോഷവും ജില്ല ട്രഷറർ നസീമ ഖാദർ ഉദ്ഘാടനം ചെയ്തു . പാനൂർ ബ്ലോക് ചെയർമാൻ ഗീത കൊമ്മേരി അധ്യക്ഷത വഹിച്ചു. കൂത്തുപറമ്പ് ബ്ലോക് ചെയർമാൻ എംവി ചിത്രകുമാർ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്മാരായ കെപി വിജീഷ്, വിപിൻ വി, കെ സുരേഷ്ബാബു ഗ്രാമപഞ്ചായത്ത് അംഗം എം ഉഷ , ജനശ്രീ ജില്ല സമിതി അംഗങ്ങളായവി അശോകൻ, മുകുന്ദൻ പുലരി, മണ്ഡലം ഭാരവാഹികളായ എൻപി സതി, എംകെ രാജൻ,എ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കെകെ ദിനേശൻ സ്വാഗതവും, പി രവീന്ദ്രൻ നന്ദിയും പറഞ്ഞു.
തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി