കടവത്തൂർ PKM HSS ൽ ആരംഭിച്ച ക്യാമ്പിന് കൊളവള്ളൂർ എസ് ഐ വിനോദൻ വി എൻ പതാക ഉയർത്തി. തൃപ്പങ്ങോട്ടുർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സക്കീന തെക്കയിൽ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു.
പൂർവ്വ വിദ്യാർത്ഥി കൂടിയായ സക്കീന തെക്കയിലിനെ സ്കൂൾ മാനേജർ പി പി എ സലാം ആദരിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇസ്മായിൽ അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ ഹെഡ്‌മിസ്ട്രെസ് മീരാ ഭായ് ടീച്ചർ സ്വാഗതവും സി പി ഒ സഫീന കെ നന്ദിയും പറഞ്ഞു.ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ഇസ്ഹാഖ്, PTA പ്രസിഡന്റ് നാസർ പുഥലത്തു, മൂസ മാസ്റ്റർ കോളവള്ളൂർ സ്റ്റേഷൻ എ എസ് ഐ ശ്രീപ്രസാദ് എന്നിവർ ആശംസകൾ അർപ്പിച്ചു. സൈബർ സുരക്ഷയെ കുറിച്ച് സൈബർ സെൽ ഉദ്യോഗസ്ഥനായ ഡിജിൻ ക്ലാസ് എടുത്തു.
രണ്ടു ദിവസമായി നടക്കുന്ന ക്യാമ്പിൽ വിവിധ സെഷനുകളിൽ , നിസാർ പുത്തലത്, റാബിയ പി എം, അബ്ദുൽ നാസർ, അമീർ കല്ലികണ്ടി എന്നിവർ ക്ലാസ്സുകൾ എടുക്കും