ചൊക്ലി രാമവിലാസം ഹയർസെക്കൻ്ററി സ്കൂൾ 1988-89 SSLC ബാച്ച് 'സ്മൃതി മധുരം' സ്കൂൾ ഹാളിൽ നടന്നു.മുൻ ദേശീയ അധ്യാപക അവാർഡ് ജേതാവ്എം.ഹരീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഹാളിൽ നടന്ന പരിപാടി 1988-89 ബാച്ചിലെ അധ്യാപകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ എം ഹരീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.നജ്മ ടീച്ചർ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പ്രദീപ് കിനാത്തി,പൂർവ അധ്യാപകരായ ഗോവിന്ദൻ മാസ്റ്റർ,സുലൈമാൻ മാസ്റ്റർ,വൽസല ടീച്ചർ,ലക്ഷ്മി ടീച്ചർ,എന്നിവർ പ്രസംഗിച്ചു.മനോജ് മാജി,പ്രശാന്ത്,ഷൈമ സജീവൻ,വിജയൻ,റഷീദ്,മുജീബ് പുല്ലൂക്കര എന്നിവർ അധ്യാപകർക്ക് ആദരവ് നൽകി.തുടർന്ന് ബാച്ച് അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.പി.കെ ബിജു സ്വാഗതവും വഹീദ ചൊക്ലി നന്ദിയും പറഞ്ഞു.