ചൊക്ലി: മാമൻ വാസുവിൻ്റെ ഇരുപത്തിയൊമ്പതാം രക്തസാക്ഷി വാർഷിക ദിനാചരണത്തിൻ്റെയും, കെവി ദാമോദരൻ്റ മൂന്നാം ചരമ വാർഷിക പരിപാടികളുടെയും സമാപനം ചൊക്ലിയിൽ നടന്നു. രാവിലെ കാഞ്ഞിരത്തിൻ കീഴിൽ കേന്ദ്രീകരിച്ചു ബാൻ്റ് മേളങ്ങളുടെ അകമ്പടിയോടെയുള്ള പ്രകടനം ചൊക്ലിയിൽ സമാപിച്ചു.
കവിയൂർ റോഡിലെ മാമൻ വാസുവിൻ്റെ സ്മൃതി കുടീരത്തിൽ പുഷ്പ്പാർച്ചന നടന്നു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെകെ പവിത്രൻ പതാക ഉയർത്തി. ജില്ലാ സെക്രട്ടറിയേറ്റംഗം പി ഹരീന്ദ്രൻ, ഏരിയ സെക്രട്ടറി കെ.ഇ കുഞ്ഞബ്ദുള്ള എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. വി ഉദയൻ അധ്യക്ഷനായി.
വൈകിട്ട് മേനപ്രം അമ്പലം, ചൊക്ലി റജിസ്ട്രാർ ഓഫീസ്, കവിയൂർ നിടുങ്കുടിമുക്ക് എന്നീ മൂന്ന് കേന്ദ്രങ്ങളിൽ നിന്നുമാരംഭിച്ച ചുവപ്പ് വളണ്ടിയർ മാർച്ചോടെയുള്ള പ്രകടനം ചൊക്ലി കെ.എം സൂപ്പർ മാർക്കറ്റിന് സമീപം സംഗമിച്ചു ഒന്നിച്ചുള്ള ബഹുജന പ്രകടനം ചൊക്ലി ടൗണിൽ സമാപിച്ചു.
സമാപന പൊതു സമ്മേളനം ഡിവൈഎഫ്ഐ അഖിലേന്ത്യാ ജോയിൻ്റ് സെക്രട്ടറി മീനാക്ഷി മുഖർജി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാർ കെപി വിജയൻ അധ്യക്ഷനായി.
സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ടിവി രാജേഷ്, ജില്ലാ സെക്രട്ടറിയേറ്റംഗം പി ഹരീന്ദ്രൻ, തൃശ്ശൂർ ജില്ലാ കമ്മിറ്റിയംഗം ടി ശശിധരൻ, പാനൂർ ഏരിയ സെക്രട്ടറി കെ.ഇ കുഞ്ഞബ്ദുള്ള എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ വികെ രാകേഷ് സ്വാഗതം പറഞ്ഞു.
ദിനാചരണത്തിൻ്റെ ഭാഗമായി നടന്ന ജില്ലാതല കമ്പവലി മൽസരത്തിലെയും, ഉത്തര മേഖല ക്രിക്കറ്റ് - ഷട്ടിൽ ടൂർണമെൻ്റിലെയും, കുട്ടികൾക്കായി സംഘടിപ്പിച്ച അഖില കേരള ചിത്ര രചന മത്സരത്തിലെയും വിജയികൾക്കുള്ള ഉപഹാരം ടി.വി രാജേഷ് സമ്മാനിച്ചു.