ചെണ്ടയാട് കുനുമ്മൽ കണ്ടോത്തുംചാലിൽ റോഡിലാണ് ഇന്നലെ രാത്രി 12:30 ഓടെ റോഡിൽ വൻ സ്ഫോടനം നടന്നത്.2 ബോംബുകളാണ് ഉഗ്ര ശബ്ദത്തോടെ പൊട്ടിയത്.സ്ഫോടനത്തിൻ്റെ ആഘാതത്തിൽ റോഡിൽ കുഴി രൂപപ്പെട്ടിട്ടുണ്ട്.പാനൂർ പോലീസ് സ്ഥലത്തെത്തി സ്ഫോടനം നടന്നതിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ 2 ദിവസം മുമ്പ് കണ്ടോത്തുംചാൽ പുളിയത്താം കുന്നിന് മുകളിലാണ് ഉച്ചക്ക് 3 മണിയോടെ ഉഗ്രസ്ഫോടനം നടന്നിരുന്നു.പോലീസ് നടത്തിയ പരിശോധനയിൽ സ്ഫോടനത്തിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു.ഈ വർഷം ജൂൺ 23ന് ഇതേ സ്ഥലത്ത് റോഡിൽ സ്ഫോടനം നടന്നിരുന്നു.