പാനൂർ :തദ്ദേശ വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പാനൂർ ടൗണിൽ നടത്തിയ പരിശോധനയിൽ രണ്ട് സ്ഥാപനങ്ങളിൽ നിന്ന് അരടണ്ണിലധികം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി. പാനൂർ- പുത്തൂർ റോ ഡിലെ മലബാർ ഹോം സെൻ്റർ, മെട്രോ ഹോം സെന്റർ എന്നിവിടങ്ങളിൽ നിന്നായി പ്ലാസ്റ്റിക് കാരി ബാഗുകൾ, ഗാർബേജ് ബാഗുകൾ, പേപ്പർ കപ്പുകൾ, ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് സ്പൂണുകൾ, തെർമോകൂൾ പ്ലേറ്റുകളുമാണ് സ്ക്വാഡ് പിടിച്ചെടുത്തത്. രണ്ട് സ്ഥാപനങ്ങൾക്കും പതിനായിരം രൂപ വീതം പിഴ ചുമത്തി.
പരിശോധനയിൽ എൻഫോഴ്സെസ്മെന്റ് ഓഫീസർ കെ. ആർ അജയകുമാർ, ഷരീകുൽ അൻസാർ, ശശി നടുവിലേക്കണ്ടി, പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ എ വിസിയ, എം ബിജോയ് എന്നിവർ പങ്കെടുത്തു.