Zygo-Ad

അരീക്കൽ അശോകൻ രക്തസാക്ഷി ദിനാചരണത്തിൻ്റെ ഭാഗമായി പ്രകടനവും അനുസ്മരണ പ്രഭാഷണവും നടന്നു

 


പാനൂർ:  സിപിഎം പ്രവർത്തകനായിരുന്ന പാനൂർ കൂറ്റേരിയിലെ അരീക്കൽ അശോകൻ രക്തസാക്ഷി ദിനാചരണത്തിൻ്റെ ഭാഗമായി പ്രകടനവും അനുസ്മരണ പ്രഭാഷണവും നടന്നു .

കൂറ്റേരി കെ.സി മുക്കിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് എരിയാ കമ്മിറ്റിയംഗം എൻ.അനിൽ കുമാർ, പുത്തൂർ ലോക്കൽ സെക്രട്ടറി എം.കുമാരൻ മാസ്റ്റർ, ടി.പി അനീഷ് ,സി .രാജു, വി.കെ രമ്യ ടീച്ചർ എന്നിവർ നേതൃത്യം നൽകി. 

തുടർന്ന് സ്മൃതി കുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടന്നു. സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി.ഹരീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയ കമ്മിറ്റിയംഗം പ്രജീഷ് പൊന്നത്ത് സ്വാഗതം പറഞ്ഞു.

വളരെ പുതിയ വളരെ പഴയ