അപൂർവ കാൻസർ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന പന്ന്യന്നൂർ ഗവ. എൽ പി സ്കൂളിലെ നാലാം ക്ലാസുകാരൻ ദൈവിക്കിനായി കൈകോർത്ത് ചൊക്ലി ഉപജില്ലയിലെ സ്കൂളുകളിലെ വിദ്യാർത്ഥികളും, ഒപ്പം അധ്യാപകരും.
18,57,552 രൂപയാണ് ചൊക്ലി ഉപജില്ല കണ്ടെത്തിയത്. ദൈവിക്ക് ചികിത്സാ കമ്മിറ്റി രക്ഷാധികാരി കൂടിയായ സ്പീക്കർ അഡ്വ.എ.എൻ ഷംസീർ തുക ഏറ്റുവാങ്ങി.
1 കോടി 50 ലക്ഷം രൂപയാണ് ദൈവിക്കിൻ്റെ ചികിത്സക്കായി ആവശ്യമുള്ളത്. എം വി ആർ ആശുപത്രിയിൽ ചികിത്സയിലാണ് ദൈവിക്ക്. ഇതിനായി ചൊക്ലി ഉപജില്ലാ അക്കാദമിക് കൗൺസിലിൻ്റെ നേതൃത്വത്തിലാണ് വിവിധ സ്കൂളുകളിൽ നിന്നും ഫണ്ട് സ്വീകരിച്ചത്. സ്കൂളുകളിലെ കുട്ടികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ കൈകോർത്തതോടെ 18,57,552 രൂപ സ്വരൂപിക്കാനായി. ദൈവിക്ക് ചികിത്സാ സഹായ കമ്മിറ്റി രക്ഷാധികാരി കൂടിയായ സ്പീക്കർ അഡ്വ.എ.എൻ ഷംസീർ തുക ഏറ്റുവാങ്ങി. മാതൃകാപരമായ പ്രവർത്തനം നടത്തിയ അക്കാദമിക് കൗൺസിൽ ഭാരവാഹികളെ സ്പീക്കർ അഭിനന്ദിച്ചു.
അക്കാദമിക്ക് കൗൺസിൽ സെക്രട്ടറി കെ.രമേശൻ,എച്ച്.എം ഫോറം സെക്രട്ടറി സി.വി അജേഷ്, ട്രഷറർ വി.പ്രദീപ്, വൈസ് പ്രസി.വി പി രാജീവൻ, സി.സി നിഷാനന്ദ്, കെ.പി രഞ്ജിത്ത് ദൈവിക്ക് ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികളായ പി ടി കെ പ്രേമൻ മാസ്റ്റർ, ബൈജു ഭാസ്ക്കർ എന്നിവരും സംബന്ധിച്ചു. ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാ സ്കൂളുകളെയും അഭിനന്ദിക്കുന്നതായി അക്കാഡമിക്ക് കൗൺസിൽ സെക്രട്ടറി കെ. രമേശൻ പറഞ്ഞു.