Zygo-Ad

ഉസ്താദ് സാകിർ ഹുസൈൻ തബലയുടെ സംഗീതത്തെ ഹൃദയ താളമാക്കി മാറ്റിയ വിശ്വ കലാകാരൻ:യതീന്ദ്രൻ മാഷ്


പാനൂർ : അന്തരിച്ച തബല സംഗീത മാന്ത്രികൻ സാകിർ ഹുസൈൻ തബലയുടെ താളത്തെ ഹൃദയ താളമാക്കി ലോകത്തെ വിസ്മയിപ്പിച്ച് കലാകാരനായിരുന്നു എന്ന് യതീന്ദ്രൻ മാഷ് പറഞ്ഞു.

പാനൂർ സാസ്‌കാരിക വേദി സംഘടിപ്പിച്ച സാകിർ ഹുസൈൻ അനുസ്മരണ ഓൺലൈൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതം ലോകത്തിന് സമ്മാനിച്ച അത്ഭുത കലാകാരന്റെ മാന്ത്രിക വിരലുകൾ സംഗീതം നിലനിൽക്കുവോളം മനുഷ്യ മനസ്സുകളിൽ തബല കൊട്ടിക്കൊണ്ടിരിക്കുമെന്ന് ആമുഖ പ്രസംഗത്തിൽ പാനൂർ സാംസ്കാരിക വേദി കൺവീനർ മുത്തില്ലത്ത് പറഞ്ഞു.

ഡോക്ടർ രാജാറാം, റഷീദ് പാനൂർ, രൂപേഷ് മാസ്റ്റർ, രത്നാകരൻ, അനിൽ പാനൂർ, ദാവൂദ് പാനൂർ, ലസീന ടീച്ചർ, മഹമൂദ് ടി കെ, സിൻസി, ഹനീഫ ചമ്പാട്, രാജേഷ് തുടങ്ങിയവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ