പാനൂർ: പുത്തൂർ അരയാക്കൂലിലെ പ്രാപ്പറ്റ രാജേഷിന് ഉപ ജീവന മാർഗമായി ഓട്ടോറിക്ഷ കൈമാറുന്ന ചടങ്ങ് കെ പി മോഹനൻ എം. എൽ.എ ഉദ്ഘാടനം ചെയ്തു.
പുത്തൂർ എൽ.പി. സ്കൂളിൽ വെച്ച് ചേർന്ന പ്രാപ്പറ്റ രാജേഷ് ചികിത്സാ സഹായ കമ്മിറ്റിയുടെ ജനറൽ ബോഡി യോഗമാണ് രോഗാവസ്ഥയിൽ നിന്നും പൂർണമായും മുക്തി നേടിയ രാജേഷിന് സ്വയം തൊഴിൽ എന്ന രീതിയിൽ ജീവിതം മുന്നോട്ട് പോകാൻ ഓട്ടോറിക്ഷ വാങ്ങിക്കൊടുക്കാൻ തീരുമാനിച്ചത്.
ബാക്കിയുള്ള തുക ചികിത്സാ സഹായത്തിന് ഭാവിയിൽ അത്യാവശ്യമായി ആർക്കെങ്കിലും വേണ്ടി വരുന്ന ഘട്ടത്തിൽ ചികിത്സാ സഹായ ട്രസ്റ്റിൻ്റെ യോഗം ചേർന്ന് തീരുമാനിക്കുമെന്നും കമ്മിറ്റി അറിയിച്ചു.
ഓട്ടോറിക്ഷയുടെ പണി പൂർത്തിയാക്കാനുള്ള ചെക്ക് കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ലത കൈമാറി.വാർഡ് മെമ്പർമാരായ മുഹമ്മദലി,ജനകരാജ്,സുജില ടി, വിവിധ രാഷ്ട്രിയ പാർട്ടി നേതാക്കളായ നാരായണൻ വള്ളിൽ,രവീന്ദ്രൻ കുന്നോത്ത്,മുസ്തഫ മുതുവന, എൻ.കെ.അനിൽ കുമാർ എന്നിവർ സംസാരിച്ചു. ചികിത്സാ സഹായകമ്മിറ്റി കൺവീനർ കെ.സി. ജിയേഷ് സ്വാഗതവും കെ പി പ്രമോദ് നന്ദിയും പറഞ്ഞു.