Zygo-Ad

കുറുക്കൻ്റെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരുക്ക്

 


                                                                  

പാനൂർ:  കുറ്റ്യാട്ടൂർ പഴശ്ശി, മയ്യിൽ കാവിൻമൂല ഭാഗങ്ങളിൽ കുറുക്കൻ്റെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരുക്ക്.

ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം.

തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്ന പഴശ്ശി സ്വദേശികളായ ഫാത്തിമ (63), ദേവി (62) എന്നിവർക്കും കാവിൻ മൂലയിലെ കാർത്യായനി (78) എന്നിവർക്കുമാണ് കടിയേറ്റത്.

കാർത്യായനിയും ദേവിയും കണ്ണൂർ ജില്ലാ ആശുപത്രിയിലും ഫാത്തിമ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിലും ചികിത്സ തേടി.

വളരെ പുതിയ വളരെ പഴയ