പാനൂർ:മെഡിസെപ്പ് പദ്ധതിയിൽ നിന്ന് പിൻവാങ്ങാനുള്ള അവസരം പെൻഷൻകാർക്ക് അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേർസ് സംഘ് സംസ്ഥാന സെക്രട്ടറി എം ടി മധുസൂദനൻ ആവശ്യപ്പെട്ടു.
കേരള സ്റ്റേറ്റ് പെൻഷനേർസ് സംഘ് പാനൂർ ബ്ലോക്ക് സമ്മേളനം സഹകരണ ആശുപത്രി കാരുണ്യ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .ദുർഭരണം തുടരുന്ന, ഖജനാവ് കൊള്ളയടിക്കുന്ന കേരള സർക്കാറിനെതിരെ ശക്തമായ പോരാട്ടം പെൻഷനേർസ് സംഘ് തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ബ്ലോക്ക് പ്രസിഡണ്ട് കെ പി സഞ്ജീവ് കുമാർ അധ്യക്ഷത വഹിച്ചു. ആർഎസ്എസ് ജില്ലാകാര്യ അധികാരി സദസ്യൻ എൻ കെ നാണു മാസ്റ്റർ മുഖ്യഭാഷണം നടത്തി. ബിജെപി പാനൂർ മണ്ഡലം പ്രസിഡൻറ് അഡ്വ. ഷിജിലാൽ , ബിഎംഎസ് ജില്ലാ പ്രസിഡന്റ് കെ വി ജഗദീശൻ, ബ്ലോക്ക് സെക്രട്ടറി പി പി രാമചന്ദ്രൻ, എ. വിജയൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. മുതിർന്ന അംഗങ്ങളായ കെ ഭാസ്കരൻ മാസ്റ്റർ, ഓ.കെ.ഗംഗാധരൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
തുടർന്ന് നടന്ന സംഘടന സമ്മേളനത്തിൽ റിപ്പോർട്ട്, വരവ് ചെലവ് കണക്ക് എന്നിവ അവതരിപ്പിച്ചു. പെൻഷനേർസ് സംഘ് ജില്ലാ സെക്രട്ടറി സി വി ബാലകൃഷ്ണൻ, ബിജെപി സംസ്ഥാന കൗൺസിൽ അംഗം മോഹനൻ മാനന്തേരി എന്നിവർ പ്രസംഗിച്ചു.
സമാപന സമ്മേളനത്തിൽ ആർഎസ്എസ് വിഭാഗ് സമ്പർക്ക പ്രമുഖ് കെ വി ജയരാജൻ മാസ്റ്റർ മുഖ്യഭാഷണം നടത്തി. വി പി ബാലൻ, കെ സി കുമാരൻ, വി അരവിന്ദൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
പെൻഷൻകാരുടെ ഡിഎ കുടിശ്ശികയും ശമ്പള പരിഷ്കരണ കുടിശ്ശികയും ഉടൻ അനുവദിക്കണമെന്ന് സമ്മേളനം പ്രമേയം മുഖേന സർക്കാറിനോട് ആവശ്യപ്പെട്ടു.മെഡിസെപ്പ് പദ്ധതിയിൽ നിന്ന് പിൻവാങ്ങാനുള്ള അവസരം പെൻഷൻകാർക്ക് അനുവദിക്കണമെന്നും പുതിയ ശമ്പള പെൻഷൻ പരിഷ്കരണ കമ്മീഷനെ നിയമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കേരള സ്റ്റേറ്റ് പെൻഷനേർസ് സംഘ് പാനൂർ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായി വി.പി. ബാലൻ മാസ്റ്റർ, കെ.ഭാസ്ക്കരൻ മാസ്റ്റർ, ഒ.കെ.ഗംഗാധരൻ
(രക്ഷാധികാരിമാർ)
കെ പി സഞ്ജീവ് കുമാർ (പ്രസിഡണ്ട്), സി കെ കുഞ്ഞിക്കണ്ണൻ, ടി. കുശല കുമാരി, സി.ജയദേവൻ, പി പി. രാമചന്ദ്രൻ (വൈസ് പ്രസിഡണ്ട്മാർ), കെ.സി. കുമാരൻ ( സെക്രട്ടറി ), ടി.മോഹനൻ, ശൈലജ കിനാത്തി ,സി.കെ. വത്സരാജൻ (ജോ. സിക്രട്ടറിമാർ), പ്രേമരാജൻ മണ്ടോടി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.