Zygo-Ad

പാനൂർ നഗരസഭാ പരിധിയിലെ ഓട്ടോറിക്ഷകൾക്ക് മുൻസിപ്പൽ തല പാർക്കിംഗ് നമ്പർ വിതരണം


 പാനൂർ: പാനൂർ നഗരസഭ പരിധിയിലുള്ള ഓട്ടോറിക്ഷകൾക്ക് മുൻസിപ്പൽ തല പാർക്കിംഗ് നമ്പർ വിതരണം ചെയ്യുന്ന പരിപാടി 20024 ഡിസംബർ 7 ശനിയാഴ്ച രാവിലെ 11 മണിക്ക് നെച്ചിക്കാട് മൈതാനത്തിൽ വച്ച് നടക്കുകയാണ്.

പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പാനൂർ നഗരസഭ ചെയർമാൻ വി നാസർ മാസ്റ്റർ നിർവ്വഹിക്കുന്നു. അധ്യക്ഷൻ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹനീഫ ടി കെ, സ്വാഗതം കൗൺസിലർ സുധീർകുമാർ കെ കെ, മുഖ്യാതിഥി (തലശ്ശേരി എഎംവിഐ) അഖിൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

 ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി ഹാഷിം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉമൈസ.ടി, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഷിഖ്വ ജുമ്ന ടീച്ചർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ ഇബ്രാഹിം ഹാജി, കൗൺസിലർ എൻ.എ കരീം, കൗൺസിലർ എ.എം രാജേഷ് മാസ്റ്റർ, കൗൺസിലർ എം.ടി.കെ ബാബു, കൗൺസിലർ പി.കെ പ്രവീൺ, കൗൺസിലർ എം.രത്നാകരൻ, പാനൂർ സിഐ സുധീർ. കെ, എന്നിവർ ആശംസയും സൂപ്രണ്ട് സെക്രട്ടറി/ ഇൻ ചാർജ് പാനൂർ നഗരസഭ രഞ്ജൻ.വി നന്ദിയും രേഖപ്പെടുത്തി

വളരെ പുതിയ വളരെ പഴയ