Zygo-Ad

പാനൂരിൽ കുട്ടികളുടെ സർഗ്ഗ വിരുന്ന് സംഘടിപ്പിച്ചു

 


പാനൂർ:  ആരവം 2k25- എന്ന പേരിൽ എ.കെ.ജി. സ്മാരക വായനശാല & ഗ്രന്ഥാലയത്തിൻ്റെ 36-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി കുട്ടികളുടെ സർഗ്ഗ വിരുന്നു സംഘടിപ്പിച്ചു.

മിനി സ്റ്റേഡിയത്തിൽ നടന്ന വൈവിധ്യമാർന്ന പരിപാടി പ്രശസ്ത ലോഗോ ഡിസൈനറും അധ്യാപകനുമായ കെ.കെ. ഷിബിൻ ഉദ്ഘാടനം ചെയ്തു.

കെ.വി. മുകുന്ദൻ അദ്ധ്യക്ഷതയിൽ ഷിബിൻ മാസ്റ്റർ ഡിസൈൻ ചെയ്ത ലോഗോയുടെ പ്രകാശനം പഞ്ചായത്ത് പ്രസിഡണ്ട് പി വത്സൻ നിർവ്വഹിച്ചു. 

നടനും നാടക സംവിധായകനുമായ സുധി പാനൂർ കുട്ടികൾക്കായ് അഭിനയക്കളരിയും നന്മ മരം ഫൗണ്ടേഷൻ കോർഡിനേറ്റർ ബവിജേഷ് മാസ്റ്റർ കായികാനന്ദം പരിപാപാടിയും ശാസ്ത്ര പ്രവർത്തകൻ പുരുഷോത്തമൻ കോമത്ത് വാന നിരീക്ഷണവും പ്രപഞ്ച പഠനവും എന്ന വിഷയവും

ഗായകനും സാംസ്ക്കാരിക പ്രവർത്തകനുമായ  സുരേഷ് ബാബു മാസ്റ്റർ നിള്ളങ്ങൽ "ആടാം പാടാം" എന്ന പരിപാടിക്കും നേതൃത്വം നല്കി. 

വാർഷികാഘോഷ കമ്മിറ്റി കൺവീനർ കെ.കെ. പുരുഷോത്തമൻ സ്വാഗതം പറഞ്ഞു. ചെയർമാൻ പി.സി. രാജൻ,വായനശാല പ്രസിഡണ്ട് കെ.പി. സിന്ധു, പി.സി. പ്രമോദ് എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ