കരിയാട്: കരിയാട് കെ അബൂബക്കര്‍ മാസ്റ്റര്‍ മെമ്മോറിയല്‍ തണല്‍ അഭയ ഡയാലിസിസ് സെന്ററിന്റെ നേതൃത്വത്തില്‍ വനിത സംഗമം സംഘടിപ്പിച്ചു.
കരിയാട് സി.എച്ച് മൊയ്തു മാസ്റ്റര്‍ സ്മാരക ഓഡിറ്റോറിയത്തില്‍ കെ.പി. മോഹനന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് കൗണ്‍സിലര്‍ കെ കെ മിനി അധ്യക്ഷയായി. കെ.സിദ്ദിഖ് മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പാനൂര്‍ നഗരസഭ ചെയര്‍മാന്‍ വി നാസര്‍ മാസ്റ്റര്‍ ഫിസിയോ തെറാപ്പി സെന്റര്‍ പ്രഖ്യാപനം നടത്തി. സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ കെ.സൈനുല്‍ ആബിദീന്‍ വിശിഷ്ടാതിഥിയായി. വാര്‍ഡ് കൗണ്‍സിലര്‍ എന്‍.എ.കരീം മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉമൈസ തിരുവമ്പാടി, കൗണ്‍സിലര്‍മാരായ സി കെ സജില, ശോഭന കുന്നുള്ളതില്‍ , ബിന്ദു മോനാറത്ത്, എം.പി ശ്രീജ, തുടങ്ങിയവര്‍ സംസാരിച്ചു. കെ.വി റംല ടീച്ചര്‍ സ്വാഗതവും എം.ടി.കെ സുലൈഖ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സ് എടച്ചേരി തണൽ വൈസ് ചെയർമാൻ ഇല്യാസ് തരുവണ ക്ലാസ്സിന് നേതൃത്വം നൽകി. എം. സുധാകരൻ മാസ്റ്റർ ,തുരുത്തിയിൽ മഹറൂഫ് ,ഖത്തർ ചാപ്റ്റർ പ്രസിഡന്റ് മുഹമ്മദ് ഹനീഫ എന്നിവർ സംസാരിച്ചു.
പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ടി.ബേനസീര്‍ അധ്യക്ഷയായി. , കെ.കെ സുമയ്യ ടീച്ചർ സ്വാഗതവും, കെ.സി ഹസീന നന്ദിയും പറഞ്ഞു . തണല്‍ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. തണല്‍ ഭിന്നഷേഷി തൊഴില്‍ പരിശീലന കേന്ദ്രത്തിലെ കുട്ടികള്‍ അവതരിപ്പിച്ച നാടകം മുഖത്തെഴുത്ത്, ജാനു തമാശ തുടങ്ങിയ പരിപാടികളും സംഗമത്തിന്റെ ഭാഗമായി നടന്നു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ കെ ഭരതന്‍ മാസ്റ്റര്‍ അധ്യക്ഷനായി.
നൗഷത്ത് ടീച്ചർ, ഖത്തർ ചാപ്റ്റർ പ്രസിഡന്റ് മുഹമ്മദ് ഹനീഫ, എടച്ചേരി തണൽ മാനേജർ ഷാജഹാൻ ,നാദാപുരം തണൽ സെക്രട്ടറി റഹിം മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു, വി സമീറ സ്വാഗതവും, കെ.കെ സുമയ്യ നന്ദിയും പറഞ്ഞു