Zygo-Ad

പാനൂർ ഉപജില്ലാ കലാമേള :തൊട്ടതെല്ലാം പൊന്നാക്കി ആതിഥേയരായ മൊകേരി ആർ.ജി.എം.എച്ച് എസ്, ഹൈസ്കൂൾ സംസ്കൃതോൽസവത്തിലും ജേതാക്കൾ


 പാനൂർ: പാനൂർ ഉപജില്ലാ കേരള സ്കൂൾ കലോൽസവത്തിന് നാളെ സമാപനം. നാളെ വൈകീട് 5 ന് കെ.പി. മോഹനൻ എംഎൽഎയുടെ അധ്യക്ഷതയിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും

 ഹൈസ്കൂൾ ,ഹയർ സെക്കൻ്ററി സ്കൂൾ ജനറൽ വിഭാഗത്തിൽ ആതിഥേയരായ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ യഥാക്രമം 196 ,246 പോയൻ്റുമായി മുന്നിട്ട് നിൽക്കുകയാണ്. ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ 193 പോയൻ്റുമായി പാനൂർ പി.ആർ. മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളും 134 പോയൻ്റുമായി കൊളവല്ലൂർ പി.ആർ. മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ഹയർ സെക്കൻ്ററി വിഭാഗത്തിൽ 137 പോയൻ്റോടെ കൊളവല്ലൂർ പി.ആർ. മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളും 125 പോയൻ്റോടെ കടവത്തൂർ പി കെ  എം എച്ച്.എച്ച്.എസ്. എസുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്.

 എൽ.പി. ജനറൽ വിഭാഗത്തിൽ 63 പോയ ൻ്റോടെ പാനൂർ ഗവ. എൽ.പി സ്കൂൾ മുന്നിൽ 60 പോയൻ്റോടെ കൊളവല്ലൂർ എൽ.പി.എസ്. പിന്നിലുണ്ട്.

 യു.പി വിഭാഗത്തിൽ 60 പോയൻ്റ് നേടി പാനൂർ പി.ആർ. മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളുമാണ് മുന്നിലുള്ളത്.

 യു.പി സംസ്കൃതോത്സവത്തിൽ 85 പോയൻ്റ് വീതം നേടി വള്ള്യായി യു.പി സ്കൂളും പാനൂർ യു.പി സ്കൂളുമാണ് മുന്നിലുള്ളത്.

 82പോയൻ്റ് വീതം നേടി ഗുരുദേവ സ്മാരകം യു പി സ്കൂൾ തൊട്ട് പിന്നിലുണ്ട്

ഹൈസ്കൂൾ സംസ്കൃതോൽ സവത്തിൽ 85 പോയിൻ്റോടെ ആതിഥേയരായ മൊകേരി ആർജി എം. എച്ച എസ്. എസ്. ജേതാക്കളായി

 84 പോയിൻ്റോടെ പാനൂർപി.ആർ. മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ രണ്ടാം സ്ഥാനം നേടി

എൽ.പി അറബിക്കിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

8 വിദ്യാലയങ്ങൾ 30 പോയൻ്റ് വീതം നേടി മുന്നേറുകയാണ്.

യു.പി. അറബിക്കിൽ അബ്ദു റഹ്മാൻ സ്മാരകം യു.പി സ്കൂളും കടവത്തൂർ വെസ്റ്റ് യു.പി. യും 45 പോയൻ്റ് വീതം നേടി മുന്നേറുകയാണ്.

 ഹൈസ്കൂൾ അറബിക് വിഭാഗത്തിൽ 50 പോയൻ്റ് നേടി ആതിഥേയരാണ് മുന്നിലുളളത്.

വളരെ പുതിയ വളരെ പഴയ