Zygo-Ad

പാനൂർ ഉപജില്ല കേരള സ്കൂൾ കലോത്സവം


രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ ജേതാക്കൾ.

ഒക്ടോബർ 29, 30, നവംബർ 1,2 തീയതികളിലായി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്റണ്ടറി സ്കൂളിൽ വെച്ച് നടന്ന പാനൂർ ഉപജില്ലാ കലോത്സവത്തിൽ 301പോയിന്റോടെ എച്ച് എസ് എസ് വിഭാഗത്തിലും 276 പോയിന്റോടെ എച്ച് എസ് വിഭാഗത്തിലും 85 പോയിന്റോടെ സംസ്കൃതം കലോത്സവത്തിലും 90 പോയിന്റോടെ അറബിക് കലോത്സവത്തിലും രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ ജേതാക്കളായി.

യുപി ജനറൽ വിഭാഗത്തിൽ 80 പോയിന്റോടെ അബ്ദുറഹ്മാൻ സ്മാരകം യുപി, വള്ള്യായി യു പി, പാലത്തായി യുപി, പി ആർ എം എച്ച് എസ് എസ് പാനൂർ, മൊകേരി ഈസ്റ്റ് യുപി എന്നീ 5 സ്കൂളുകൾ ഒന്നാം സ്ഥാനം പങ്കിട്ടു.

യു പി വിഭാഗം സംസ്കൃതോത്സവത്തിൽ 85 പോയിന്റ് നേടി വള്ള്യായി യു പി, പാനൂർ യുപി എന്നീ 2 സ്കൂളുകൾ ജേതാക്കളായി.

എൽ പി ജനറൽ വിഭാഗത്തിൽ 65 പോയിന്റ് നേടി ടി പി ജി എം യു പി, കൊളവല്ലൂർ എൽ പി, കണ്ണം വെള്ളി എൽ പി, പാനൂർ യു പി, ശിവവിലാസം എൽ പി എന്നിവർ വിജയികളായി.

എൽ പി അറബിക് കലോത്സവത്തിൽ 45 പോയിന്റുമായി കടവത്തുർ വെസ്റ്റ് യു പി, പുത്തൂർ ഈസ്റ്റ് എൽ പി, കൊളവല്ലൂർ എൽ പി, കണ്ണം വെള്ളി എൽ പി, തിരുവാൽ യു പി, നടക്കകം എൽ പി എന്നിങ്ങനെ 6 സ്കൂളുകൾ ഒന്നാം സ്ഥാനം നേടി.

എച്ച് എസ് എസ് ജനറൽ വിഭാഗത്തിൽ പി ആർ മെമ്മോറിയൽ കൊളവല്ലൂർ എച്ച് എസ് എസും എച്ച് എസ് ജനറൽ വിഭാഗത്തിൽ പി ആർ എം എച്ച് എസ് എസ് പാനൂരും രണ്ടാം സ്ഥാനം നേടി.എച്ച് എസ് സംസ്കൃതോത്സവത്തിൽ പി ആർ എം എച്ച് എസ് എസ് രണ്ടാം സ്ഥാനവും എച്ച് എസ് അറബിക് കലോത്സവത്തിൽ പി കെ എം എച്ച് എസ് എസ് രണ്ടാം സ്ഥാനവും നേടി.

വളരെ പുതിയ വളരെ പഴയ