കണ്ണങ്കോട്:കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പന്ത്രണ്ടാം വാർഡിൽ തുടക്കം കുറിക്കുന്ന ഗ്രാമീൺ ഫ്ലോർമിൽ ഇന്ന് 13/11/2024 ബുധനാഴ്ച രാവിലെ 10 മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ലത കെ ഉദ്ഘാടനം ചെയ്യും.. വൈസ് പ്രസിഡണ്ട് ശ്രീ എൻ അനിൽകുമാർ അധ്യക്ഷത വഹിക്കും.
കണ്ണങ്കോട് സബ് സെന്‍ററിന് സമീപം കൊന്നമ്പത്ത് ബിൽഡിങ്ങിൽ ആണ് ഫ്ലോർമിൽ സ്ഥാപിച്ചത്വാർഡ് മെമ്പർ ഫൈസൽ കൂലോത്തിന്റെ നേതൃത്വത്തിൽ ഏറെ കാർഷിക പ്രവർത്തനങ്ങൾ സജീവമായി സംഘടിപ്പിക്കപ്പെടുന്ന വാർഡ് ആണ് പന്ത്രണ്ടാം വാർഡ്,
കഴിഞ്ഞ വർഷങ്ങളിൽ ഏറ്റവും കൂടുതൽ മഞ്ഞൾ കൃഷി ചെയ്ത ഒരു പ്രദേശം കൂടിയാണ്.മഞ്ഞൾ പൊടിയാക്കി മാറ്റി വിപണി കണ്ടെത്താനും ഇതോടെ സൗകര്യമൊരുങ്ങുകയാണ്..
നെല്ല് കുത്തി അരിയാക്കി മാറ്റുന്ന മെഷീൻ ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ട്..വറുത്ത് പൊടിക്കാനും സൗകര്യമുണ്ട്..എല്ലാത്തരം ധാന്യങ്ങളും വറുത്ത് പൊടിക്കാൻ സൗകര്യം ഉണ്ട്..
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ അനിൽകുമാർ അധ്യക്ഷത വഹിക്കും.
വി ഇ ഒ രാജേഷ് പദ്ധതി വിശദീകരിക്കും.
കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി പി ശാന്ത, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പുത്തൂർ ഡിവിഷൻ മെമ്പർ സാദിഖ് പാറാട്, കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ പി.കെ മുഹമ്മദലി, അനിത എൻ പി, മഹിജ പി,
മെമ്പർമാരായ കെ സനൂപ്. സുജില ടി, ബീന എം എന്നിവരും CDS ചെയർപേഴ്സൺ ശ്രീജിന, സുരേന്ദ്രൻ കുന്നുമ്മൽ, അബ്ദുല്ല കണ്ടോത്ത്, ടികെ നാണു, മോഹൻദാസ് പി കെ, ജിബിൻ കോച്ചേരി, ടി ടി അസൈനാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. അനിത കെ, പ്രീത കെ. ഗീത കിഴക്കയിൽ.. എന്നിവരാണ് സംരംഭകർ
ഗീത കിഴക്കയിൽ നന്ദി രേഖപ്പെടുത്തും..