ഇത്തരം കുട്ടികളെ കസ്റ്റഡിയിലെടുക്കുബോൾ പോലീസ് , സ്വീകരിക്കണ്ട , ഒരു നിയമ മര്യാദയും പോലീസ് ഡിപാർട്മെൻ്റ് സ്വീകരിച്ചിട്ടില്ലെന്നു നാട്ടുകാർ പറയുന്നു.ഈ തെറ്റായ പോലീസ് നടപടിയെ , ചോദ്യം ചെയ്ത് സ്റ്റേഷനിൽ സി പി എം നേതാക്കളും നാട്ടുകാരും പോലീസ് ഉദ്യോഗസ്ഥരും തമ്മിൽ തർക്കം ഉണ്ടായി . ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.
സൈക്കിൾ മോഷണം പോയെന്ന പരാതിയിലാണ് ഭിന്നശേഷിക്കാരനെ പിടികൂടുന്നത്.എന്നാൽ കുട്ടിയെ മർദ്ദിച്ചെന്ന ആരോപണം ചൊക്ലി പൊലിസ് നിഷേധിച്ചു. പരാതിക്കാരനും, നാട്ടുകാരും ചേർന്നാണ് കുട്ടിയെ പിടികൂടി പൊലിസിന് കൈമാറിയതത്രെ .ഭിന്നശേഷിക്കാരാനാണെന്ന് മനസിലായതോടെ പൊലിസ് ജീപ്പിൽ വീട്ടിലെത്തിക്കുയായിരുന്നു.
മറ്റൊരു മറ്റൊരു സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത വാഹനം വിട്ടു നൽകുന്നതുമായി ബന്ധപെട്ട് വാക് തർക്കം നടന്നിരുന്നു. ഇതിന്റെ പ്രകോപനമാണ് കുട്ടിയെ മർദ്ദിച്ചെന്ന ആരോപണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത് സി പി എമ്മിന് പുറമെ മുസ്ലിം ലീഗും, കോൺഗ്രസും സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്