പാനൂർ :ഒന്നാം തരത്തിലെ മലയാളം വിഷയത്തിലെ "പിന്നേം പിന്നേം ചെറുതായി പാലപ്പം" എന്ന പാഠഭാഗത്തിനെ ആസ്പദമാക്കി രുചി ഉത്സവം സംഘടിപ്പിച്ചു .
സ്വാഗതം പാനൂർ യു പി സ്കൂൾ പ്രധാന അധ്യാപിക വി . ജീജ ടീച്ചർ, അധ്യക്ഷത മദർ പി .ടി. എ പ്രസിഡന്റ് ഷൈബ പി. കെ, ഉദ്ഘാടനം നസീല കണ്ടിയിൽ (നാല്പതാം വാർഡ് കൗൺസിലർ _പാനൂർ മുൻസിപ്പാലിറ്റി), ആശംസ സന്തോഷ് .കെ (പി .ടി .എ പ്രസിഡന്റ് പാനൂർ യുപി സ്കൂൾ), വി .എൻ. രൂപേഷ് മാസ്റ്റർ (ശാസ്ത്ര അധ്യാപകൻ പാനൂർ യു പി സ്കൂൾ), കെ .ശ്രുതി ടീച്ചർ (പാനൂർ യുപി സ്കൂൾ ഒന്നാം തരം അധ്യാപിക), നന്ദി കെ. ഭരത് ചന്ദ്ര മാസ്റ്റർ (പാനൂർ യു പി സ്കൂൾ ഒന്നാം തരം അധ്യാപകൻ) എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ക്ലാസിൽ കുഞ്ഞു ചായക്കട ഒരുക്കിയത് വ്യത്യസ്തമായ പ്രവർത്തനമായി.
രക്ഷിതാക്കളുടെ സമ്പൂർണ്ണ പങ്കാളിത്തം രുചി ഉത്സവത്തിന്റെ മാറ്റ് കൂട്ടി. രക്ഷിതാക്കൾ വീടുകളിൽ നിന്നും തയ്യാറാക്കി വന്ന 50ൽ അധികം പലഹാരങ്ങളാണ് രുചി ഉത്സവത്തിന് രുചി പകർന്നത്.
കുഞ്ഞു ചായക്കടയുടെ പ്രവർത്തനം ഭാഷാതലം, ഗണിത ആശയം, ശാസ്ത്ര തലം എന്നിവയിലൂടെ കടന്നു പോകുന്നതാണെന്ന് ഒന്നാം തരം അധ്യാപകൻ ഭരത് ചന്ദ്ര കെ വിശദീകരണം നൽകി.
കഴിഞ്ഞ 2024 - 25 അധ്യായന വർഷത്തെ മികച്ച ഒന്നാം ക്ലാസ്സ് അധ്യാപകനുള്ള അവാർഡ് വേളയിൽ കുഞ്ഞുചായക്കട , കുഞ്ഞുമക്കളുടെ വാർത്താനേരം എന്നീ ആശയങ്ങളുടെ പ്രബന്ധാവതരണം നടത്തിയിരുന്നു.
https://www.instagram.com/reel/DQ5sLqogYx3/?igsh=aHRqNGtmMTdka2hj
