വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ. എസ് എസ്. പി എ സംസ്ഥാന വ്യാപകമായി നടത്തുന്ന ട്രഷറി മാര്‍ച്ചിന്റെ ഭാഗമായി പാനൂർ
സബ്ട്രഷറിക്കു മുന്നില്‍ പ്രതിഷേധ മാര്‍ച്ചും ധർണ്ണയും നടത്തി. പാനൂർ ടൗണിൽ നിന്നും ആരംഭിച്ച മാര്‍ച്ച് ജില്ലാ വൈസ് പ്രസി:കെ കൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ക്ഷേമാശ്വാസ കുടിശ്ശിക നല്‍കുക, പെന്ഷന് പരിഷ്ടകരണം നടപ്പാക്കുക വിലക്കയറ്റം തടയുക, മെഡിസെപ്പ് പരിഷ്ക്കരണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്
വൈസ് പ്രസിഡന്റ്പുരുഷു മാസ്റ്റർ അധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ സുധാകരൻ ,സംസ്ഥാന കമ്മിറ്റി അംഗം ഗീത കൊമ്മേരി,സംസ്ഥാന കൗൺസിൽ അംഗം എ രവീന്ദ്രൻ ,സുനിൽ കുമാർ മാസ്റ്റർ,സി വി സുകുമാരൻ, എ അനിൽകുമാർ ,പി ടി രത്നാകരൻ, വി പി കുമാരൻ മാസ്റ്റർ,കെ എ അശോകൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.