Zygo-Ad

ലഹരി നിർമാജന സമിതി കൂത്തുപറമ്പ് മണ്ഡലം കമ്മറ്റി മണ്ഡലം എം എൽ എ കെ പി മോഹനന് നിവേദനം നൽകി.


 പാനൂർ: വിദ്യാർഥികളിൽ ജീവിതത്തോട് പോസിറ്റീവ് ചിന്ത വർധിപ്പിക്കാനും തെറ്റായ ലഹരികൾക്കെതിരെ മനോഭാവം വളർത്താനും ആവശ്യമായ പാഠഭാഗങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താൻ ആവശ്യമായ ഇടപെടലുകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് ലഹരി നിർമാജന സമിതി കൂത്തുപറമ്പ് മണ്ഡലം കമ്മറ്റി മണ്ഡലം എം എൽ എ കെ പി മോഹനന്  നിവേദനം നൽകി.

പാനൂരിലെ അദ്ദേഹത്തിൻ്റെ ഓഫീസിൽ ചെയ്യാണ് നിവേദനം നൽകിയത്. എൽ എൻ എസ്  പ്രസിഡൻ്റ് വി പി അബ്ദുല്ല ഹാജി, ജനറൽ സെക്രട്ടറി അബ്ദുല്ല പുത്തൂർ, സംസ്ഥാന വൈസ് പ്രസിഡന്റ് ഉമർ വിളക്കോട്, ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് പൂന്തോട്ടം,  സംസ്ഥാന കൗൺസിലർ മുസ്തഫ മുതുവന സംബന്ധിച്ചു. എൽ എൻ എസ്  സംസ്ഥാന തലത്തിൽ നടത്തുന്ന കാംപയിൻ്റെ ഭാഗമായാണ് നിവേദനം നൽകിയത്.

വളരെ പുതിയ വളരെ പഴയ