പാനൂർ : ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് വെടിവെയ്പ്പിലെ സഹനസൂര്യൻ "സമരോതിഹാസമായി, വാടാത്ത പുഷ്പമായി" പുതുക്കുടി പുഷ്പൻ സ്മൃതി നടന്നു. പാനൂർ ബസ്റ്റാൻ്റിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡൻ്റ് എൻകെ റൂബിൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സരിൻ ശശി, പ്രസിഡൻ്റ് മുഹമ്മദ് അഫ്സൽ, പാലക്കാട് ജില്ലാ സെക്രട്ടറി കെസി റിയാസുദ്ധീൻ, കവി മുരുകൻകാട്ടാക്കട, സോഷ്യൽ ആക്ടിവിസ്റ്റ് അഡ്വ: പിഎം ആതിര, ഗസൽ ഗായകൻ അലോഷി ആഡംസ് എന്നിവർ സംസാരിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കിരൺ കരുണാകരൻ സ്വാഗതം പറഞ്ഞു. കൂത്തുപറമ്പ് രക്തസാക്ഷികളായ കെകെ രാജീവൻ്റെയും, ഷിബുലാലിൻ്റെയും കുടുംബാംഗങ്ങളും, പുഷ്പൻ്റെ സഹോദരൻ പുതുക്കുടി പ്രകാശനും, കൂത്തുപറമ്പ് സമരത്തിൽ അണിനിരന്നവരും പരിപാടിയിൽ പങ്കെടുത്തു.