പാനൂർ:പാനൂർ നഗരസഭ 'നഗര സഞ്ചയ'ഫണ്ട്‌ഉപയോഗിച്ച് സ്കൂളുകൾ അങ്കണൻവാടികൾ,ഘടക സ്ഥാപങ്ങൾ എന്നിവിടങ്ങളിൽ സ്ഥാപിച്ച വാട്ടർ പ്യുരിഫൈയുടെ മുൻസിപ്പൽ തല ഉദ്ഘാടനം പെരിങ്ങത്തൂർ എൻ.എ എം ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു.
ആകെ89 വാട്ടർ പ്യൂരിഫെയറാണ് നൽകിയത്. 39 സ്കൂളുകളിലും18 അംഗൻവാടികളിലും32 എണ്ണം കടക സ്ഥാപനങ്ങൾക്കുമാണ് നൽകിയത്.കേന്ദ്ര വിഹിതമായ നഗര സഞ്ചയ ഫണ്ട് പ്രകാരം അനുവദിച്ച 34 ലക്ഷം രൂപ വകയിരുത്തിയാണ് പ്യൂരിഫെയർ അനുവദിച്ചത്.മുൻസിപ്പൽതല ഉദ്ഘാടനം വി.നാസർമാസ്റ്റർ നിർവഹിച്ചു.
വാർഡ് കൗൺസിലർ എംപികെ അയ്യൂബ് അധ്യക്ഷത വഹിച്ചു.സ്കൂൾ പി.ടി.എ പ്രസി: അഡ്വ:ഷുഹൈബ് തങ്ങൾ ഹെഡ്മാസ്റ്റർ വി.കെ നാസർമാസ്റ്റർ എന്നിവർ ആശംസ പ്രസംഗം നടത്തി.പ്രിൻസിപ്പൾ എൻ.എ റഫീക്ക് മാസ്റ്റർ സ്വാഗതവും പി കെ നൗഷാദ് മാസ്റ്റർ നന്ദിയും പറഞ്ഞു.