കണ്ണൂർ:എം പോക്സ് രോഗബാധയെന്ന് സംശത്തെത്തുടർന്ന്, തിങ്കളാഴ്ച കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പാനൂർ സ്വദേശിയായ മുപ്പത്തെട്ടുകാരന്റെ സ്രവം കോഴിക്കോട് വൈറോളജി ലാബി ലേക്ക് പരിശോധന യ്ക്കയച്ചു. രണ്ടു ദിവസം മുമ്പാണ് ഇയാൾ വിദേശത്തു നിന്ന് നാട്ടിലെത്തിയത്.
ദേഹത്ത് കുമിളകൾ കണ്ടതിനാൽ തലശേരിയിൽ ചർമരോഗ വിദഗ്‌ധനെ കണ്ടിരുന്നു. ഈ ഡോക്ടർ ഡിഎംഒയെ അറിയിക്കുകയും തുടർചികിത്സയ്ക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
തിങ്കളാഴ്ച എം പോക്‌സ് സ്ഥിരീകരിച്ച വയനാട് സ്വദേശിയും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ട്. ഏകാന്ത വാർഡിൽ നിരീക്ഷണത്തിലുള്ള ഇരുവരുടെയും ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. കെ സുദീപ് അറിയിച്ചു.