ചൊക്ളി : പെൺകുട്ടിക്കുനേരേ ലൈംഗികാതിക്രമം കാണിച്ചെന്ന പരാതിയിൽ ഒരാളെക്കൂടി ചൊക്ളി പോലീസ് പോക്സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.2023 സെപ്റ്റംബറിൽ ചൊക്ളി സി.പി. റോഡിലെ ബന്ധുവീട്ടിൽ പീഡിപ്പിച്ചെന്ന കേസിൽ മട്ടന്നൂരിനടുത്ത മാലൂർ ശിവപുരത്തെ ചാത്തോത്ത് ഹൗസിൽ നർഷിദി(26)നെയാണ് പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ ആർ.എസ്.രഞ്ജു അറസ്റ്റ് ചെയ്തത്. കേസിൽ കൂത്തുപറമ്പ് പാറാലിലെ കക്കാംവീട്ടിൽ കെ.വി.ഉവൈസി (22)നെ ഡിസംബർ 11-ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഉവൈസിന്റെ സഹോദരനാണ് അറസ്റ്റിലായ നർഷിദ്. ധർമടം സ്വദേശിയായ പെൺകുട്ടിയെ കൗൺസലിങ്ങിന് വിധേയയാക്കിയപ്പോഴാണ് പീഡനവിവരം വീട്ടുകാർ അറിഞ്ഞത്.