Zygo-Ad

ഫാസിസ്റ്റ് മാർക്കിസ്റ്റ് കൂട്ട് കെട്ടിനെതിരെ കൂട്ടായ്മ വേണം: അബ്ദു റഹ് മാൻ കല്ലായി

 


പാനൂർ :-  കേന്ദ്രം ഭരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന് വിത്തും വളവും നൽകി കൊണ്ടിരിക്കുന്ന പിണറായി ഭരണകൂടം മോഡി സർക്കാറിൻ്റെ ന്യൂനപക്ഷ വിരുദ്ധ നയങ്ങൾ അതേപടി പിന്തുടരുകയാണെന്നും അതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് മത സൗഹാർദ്ദത്തിലും രാഷ്ട്രീയ സൗഹാർദ്ദത്തിലും വിദ്യാഭ്യാസ രംഗത്തും ഏറേ മുന്നിട്ട് നിൽക്കുന്ന മലപ്പുറം ജില്ല ക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമർശമെന്നും  മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബ്ദു റഹ് മാൻ പ്രസ്താവിച്ചു. പുതുതായി രൂപം കൊണ്ട് വരുന്ന ഫാസിസ്റ്റ് മാർക്കിസ്റ്റ് കൂട്ട് ക്കെട്ടിനെതിരെ മതേതര വിശ്വാസികളുടെ കൂട്ടയ്മ ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

മുസ് ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം പ്രക്ഷോഭ പ്രചരണ നേതൃ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ് ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡൻ്റ് ഇ എം ബഷീർ അധ്യക്ഷനായി.

മുസ് ലിം ലീഗ് കണ്ണൂർ ജില്ലാ ട്രഷറർ മഹമൂദ് കടവത്തൂർ,  മുഖ്യ പ്രഭാഷണം നടത്തി.

പാനൂർ നഗര സഭ ചെയർമാൻ വി നാസർ, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി കെ മുഹമ്മദലി, എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ്,  എസ് ടി യു സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ പി മൂസ ഹാജി,മുസ് ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി പി കെ ഷാഹുൽ ഹമീദ്, ട്രഷറർ ഡോ എൻ എ മുഹമ്മദ് റഫീഖ്, ടി മഹറൂഫ്, മത്തത്ത് അബ്ബാസ് ഹാജി, എം സി അൻവർ,ഗഫൂർ മൂലശ്ശേരി,എൻ  പി മുനീർ, നൗഷാദ് അണിയാരം,  സലാംമൂര്യാട്, ടി പി ഇബ്രാഹീം, ബഷീർ ആവോലം, അബ്ദുല്ല പാലേരി, ടി എം നാസർ, സിദ്ധീഖ് പാറാൽ, യു വി ആശിഖ്, ഇ എം മഹമൂദ് ഹാജി, കെ കെ മുനീർ സംസാരിച്ചു

വളരെ പുതിയ വളരെ പഴയ