പാനൂർ നഗരസഭയുടെ നഗര സൗന്ദര്യവൽക്കരണത്തിൻ്റെ ഭാഗമായി പെരിങ്ങത്തൂർ ടൗണിൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചു
.പെരിങ്ങത്തൂർ പാലം മുതൽ ടൗൺ വരെ 43ഓളം ലൈറ്റുകളാണ് സ്ഥാപിച്ചത്.പെരിങ്ങത്തൂർ പാലം പരിസരത്ത് നടന്ന സ്ട്രീറ്റ്ലൈറ്റ് സ്വിച്ച്ഓൺ കർമ്മം നഗരസഭ ചെയർമാൻ വി നാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .വാർഡ് കൗൺസിലർ എം.പി.കെ അയ്യൂബ് അധ്യക്ഷത വഹിച്ചു .ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉമൈസ തിരുവമ്പാടി ,കൗൺസിലർ മാരായ എൻ എ കരീം ,ആവോലം ബഷീർ ,രാജേഷ് മാസ്റ്റർ ,അൻസാർ അണിയാരം ,സ്വാമിദാസൻ ,റുക്സാന ,ഇഖ്ബാൽ ,സൈനുദ്ദീൻ തങ്ങൾ ,മുസ്തഫ കല്ലുമ്മൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായി പി കെ ഷാഹുൽഹമീദ് ,NP മുനീർ ,ബാബു,
എൻ എ മുഹമ്മദ് റഫീഖ് ,എന്നിവർ ആശംസ പ്രസംഗം നടത്തി.ഖാലിദ് പിലാവുള്ളതിൽ സ്വാഗതവും റഹീം സഫ നന്ദിയും പറഞ്ഞു
