പാനൂർ: പ്രായ പൂർത്തിയാവാത്ത വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതിന് പാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മദ്രസാധ്യാപകന് 31 വർഷം തടവും 3,25,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
മദ്രസാധ്യാപകനായ പാനൂർ പാലത്തായിയിലെ അബ്ബാസിനെ (54) യാണ് വിവിധ വകുപ്പുകൾ പ്രകാരം 31 വർഷം കഠിന തടവിനും 3,25,000 രൂപ പിഴയടക്കുന്നതിനും തലശേരി അതിവേഗ കോടതി ജഡ്ജി വി. ശ്രീജ ശിക്ഷ വിധിച്ചത്.
2018 ലാണ് കേസിനാസ്പദമായ സംഭവം. പള്ളിയുടെ മുകളിലുള്ള മുറിയിൽ 2018 ഏപ്രിൽ 26, 27 തീയതികളിലായി പീഡനം നടന്നത്.
പത്മരാജനെന്ന ഫ്രോഡായിരിക്കും, ഇവന്റെ ഗുരു. ആ കുഞ്ഞിനെ പീഡിപ്പിച്ചവൻ വിലസുന്നത് കണ്ടതായിരിക്കും പ്രചോദനം
മറുപടിഇല്ലാതാക്കൂ