ചൊക്ലി: ചൊക്ലി ടൗണിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കടക്കരികിലേക്ക് ഇരച്ചു കയറി. ചൊക്ലി പഞ്ചായത്ത് ഓഫീസിന് സമീപത്തെ കയറ്റത്തിൽ റോഡരികിലെ കടക്ക് സമീപത്തേക്കാണ് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ പാഞ്ഞു കയറിയത്. ഓട്ടോറിക്ഷയുടെ മുൻപിലെ ഗ്ലാസ്സ് തകർന്നു.
അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. ഓട്ടോയിൽ യാത്രക്കാരികൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. തിരക്കേറിയ ഭാഗം കൂടിയാണിവിടം. അപകട സമയത്ത് റോഡിൽ ആളില്ലാത്തതിനാൽ അപകടം ഒഴിവായി.