രാജ്യത്ത് ആർ എസ് എസ് അജണ്ട നടപ്പിലാക്കാൻ കേന്ദ്രഗവണ്മെൻ്റ് ശ്രമിക്കുകയാണെന്നും ഇതിൻ്റെ ഭാഗമായാണ് മദ്രസകൾ അടച്ച്പൂട്ടണമെന്ന് കേന്ദ്ര ബാലാവകാശ കമ്മീഷൻ സംസ്ഥാനങ്ങൾക്ക് ഉത്തരവ് നൽകിയതെന്നും സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ കുറ്റപ്പെടുത്തി.സിപിഐഎം കുന്നോത്ത്പറമ്പ് ലോക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ഏത് മതത്തിൽ വിശ്വസിക്കാനും പഠിക്കാനും ഉള്ള ഭരണഘടനയുടെ അവകാശലംഘനമാണ് കേന്ദ്രം നടത്തുന്നത്.Rss ലക്ഷ്യമായ മതരാഷ്ട്രമാണ് ഇന്ത്യയിൽ നടപ്പിലാക്കുന്നതെന്നും ആഭ്യന്തര ശത്രുക്കളായ മുസിലിംങ്ങളെയും കുസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകളെയും ആട്ടിയോടിക്കാൻ ശ്രമിക്കുകയാണെന്നും ജയരാജൻ ആരോപിച്ചു.ചെറുപ്പറമ്പ് എലിക്കുന്നിൽ വി.വി കൃഷ്ണൻ നഗറിൽ നടന്ന സിപിഐഎം കുന്നോത്ത്പറമ്പ് ലോക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം സമ്മേഉനത്തിൽ കെ കെ നാണു പതാക ഉയർത്തി.പി.വി പ്രകാശൻ സ്വാഗതം പറഞ്ഞു.അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു.കെ.ലത അനുശോചന പ്രമേയവും എൻ.പി ബാലകൃഷ്ണൻമാസ്റ്റർ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.കെലത,വിഷ്ണുJk,ബിനിഷ K എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു.