പാനൂർ: പാനൂർ ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്കും കെട്ടിടത്തില്‍ പ്രവർത്തിക്കുന്ന വ്യാപാരികൾക്കും അപകടഭീഷണിയുയർത്തി പാനൂർ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം.വിദ്യാർഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേരാണ് ഈ കെട്ടിടത്തിന് താഴെ ബസ് കാത്തു നില്‍ക്കുന്നത്.
2005 ജൂലൈ 30നാണ് പാനൂർ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തത്. കെട്ടിടത്തിന്‍റെ പല ഭാഗങ്ങളിലും കോണ്‍ക്രീറ്റ് പൊട്ടി വീഴുന്നത് പതിവാണ്. കെട്ടിടത്തിന്റെ പലയിടങ്ങളിലും ചോർച്ചയുമുണ്ട്. ഇത് പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ നഗരസഭാധികൃതർക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് വ്യാപാരികള്‍ പറയുന്നു.