Zygo-Ad

തൃപ്പങ്ങോട്ടൂരിൽ 'സർഗോദയം 2024' എൽ.പി. തല കേരള സ്കൂൾ കലോത്സവം തുടങ്ങി.

 


കല്ലിക്കണ്ടി: തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് എൽ.പി. തല കേരള സ്കൂൾ കലോത്സവം -സർഗോദയം 2024 തൃപ്പങ്ങോട്ടൂർ എൽ പി സ്കൂളിൽ കെ. പി. മോഹനന്‍ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ കെ. പി. ഷമീന അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. ഷൈറീന. ബ്ലോക്ക് പഞ്ചായത്ത് അംഗം പി. കെ. അലി,പി.ടി.എ. പ്രസിഡണ്ട് കെ പി പ്രനീഷ്, എച്ച് എം ഫോറം സെക്രട്ടറി സി. കെ. വിജേഷ്, കെ പി സുധ,സമീർ പറമ്പത്ത്, സി. കെ.ബി.തിലകൻ മാസ്റ്റർ, സി. സത്യൻ, എം.കെ.രാജൻ മാസ്റ്റർ, എന്നിവർ സംസാരിച്ചു. വൈകീട്ട് സമാപന സ്ഥമ്മളനം കൊളവല്ലൂർ പോലീസ് ഇൻസ്പെക്ടർ കെ.സുമിത്ത് കുമാർ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ പി.വി.അനന്തകൃഷ്ണൻ സമ്മാനദാനം നിർവഹിക്കും. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സെക്കീന തെക്കയിൽ അധ്യക്ഷത വഹിക്കും.പ്രധാനാധ്യാപകൻ വി. പി. സുനീഷ് സ്വാഗതവും സി.എൻ.ആഷ്ലി നന്ദിയും പറഞ്ഞു .

വളരെ പുതിയ വളരെ പഴയ