Zygo-Ad

ചൊക്ലി ഉപജില്ലാ സ്കൂൾ കായികമേള:പെരിങ്ങത്തൂർ എൻ എ എം ജേതാക്കൾ

 


പെരിങ്ങത്തൂർ : ചൊക്ലി ഉപജില്ലാ സ്കൂൾ കായികമേളയിൽ പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യൻമാരായി. തുടർച്ചയായ മൂന്നാം തവണയാണ് സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുന്നത്. പ്രഥമ സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ പങ്കെടുക്കാൻ സ്കൂളിൽ നിന്നും 9 കായികതാരങ്ങൾ യോഗ്യത നേടി. കായികപ്രതിഭകളെ സ്കൂൾ സ്റ്റാഫ് കൗൺസിൽ അനുമോദിച്ചു. ഹെഡ്മാസ്റ്റർ വി കെ അബ്ദുൾ നാസർ , സ്റ്റാഫ് സെക്രട്ടറി പി കെ നൗഷാദ് , കായിക അധ്യാപകൻ കെ റഫീഖ് , കുറ്റിയിൽ മുഹമ്മദ് , വി പി ഫൈസൽ , സി ഐ റിയാസ് , റഫീഖ് കാരക്കണ്ടി , കെ പി സുബൈർ , എം മുഹമ്മദ് ഹാരിസ് , സി കെ ബഷീർ എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ