Zygo-Ad

തൃപ്രങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് സത്രീ പദവി റിപ്പോർട്ട് പ്രകാശനം ചെയ്തു.

 


തൃപ്രങ്ങോട്ടുർ പഞ്ചായത്ത് സ്ത്രി പദവി പഠന റിപ്പോർട്ട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നല്ലൂർ ഇസ്മായിൽ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വി.കെ തങ്കമണി പ്രകാശനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൊയമ്പ്രത്ത് ഇസ്മായിൽ മാസ്റ്റർ ഏറ്റുവാങ്ങി. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷൈറീന പി ,  സ്ഥിരം സമിതി അധ്യക്ഷന്മാരായ സക്കീന തെക്കയിൽ, ഷമീന കുഞ്ഞിപ്പറമ്പത്ത്, ബ്ലോക്ക് മെമ്പർ പി.കെ അലി, മെമ്പർമാരായ വി.പി സുരേന്ദ്രൻ മാസ്റ്റർ,  ഹാജറാ യൂസഫ്, ബിന്ദു.കെ.കെ, സുധ വാസു, പഞ്ചായത്ത് സിക്രട്ടറി വി.വി പ്രസാദ് ഹെൽത്ത് ഇൻസ്പെക്ടർ രാഖി എന്നിവർ പ്രസംഗിച്ചു. 'കമ്മ്യൂണിറ്റി വുമൻ ഫെസിലിറ്റേറ്റർ ബബിഷ റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വക്കറ്റ് ജ്യോതി ലിംഗ നീതിയും സ്ത്രീകളും എന്ന വിഷയത്തെ അധികരിച്ച് ക്ലാസ് എടുത്തു. ഐ.സി.ഡി.എസ് സൂപ്രവൈസർ പ്രീത' എൻ സ്വാഗതവും സുലൈഖ. സി.കെ നന്ദിയും പറഞ്ഞു

വളരെ പുതിയ വളരെ പഴയ