Zygo-Ad

ക്യാൻസർ രോഗികൾക്ക് കേശദാനം നടത്തി ആതുര സേവനരംഗത്ത് പുത്തൻ ചുവടുകളുമായി കുന്നോത്ത്പറമ്പിലെ പ്രിയദർശിനി ചാരിറ്റബിൾ സൊസൈറ്റി

 40 ഓളം ക്യാൻസർ രോഗികൾക്ക് കേശദാനം  നടത്തി ആതുര സേവനരംഗത്ത് പുത്തൻ ചുവടുകളുമായി മുന്നേറുകയാണ്


കുന്നോത്ത്പറമ്പിലെ പ്രിയദർശിനി ചാരിറ്റബിൾ സൊസൈറ്റി .വേദന അനുഭവിക്കുന്ന ക്യാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗ് നിർമിച്ച് നൽകാൻ വേണ്ടിയാണ് കേശദാനം നടത്തിയത്.കുന്നോത്ത്പറമ്പ് പാറായിചന്ദ്രൻ കലാസാംസ്കാരിക വേദി ഹാളിൽ നടന്ന ചടങ്ങിൽ

പൊയിലൂർ കുറ്റിയിൽ പ്രമീഷ് ക്യാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗ് നിർമ്മിച്ച് നൽകുന്ന   പീസ് ഒഫ് ലൈഫ് ട്രസ്റ്റിന് തൻ്റെ കേശം ദാനം ചെയ്തു. പീസ് ഓഫ് ലൈഫ് ട്രസ്റ്റ് കേരള കോഡിനേറ്റർ അൽത്താഫ് കേശം ഏറ്റുവാങ്ങുകയും കേശദാനത്തെ കുറിച്ച് വിശദീകരണവും നടത്തി.(Byte)പ്രിയദർശ്ശിനി ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് കെ.പി കുമാരൻ അദ്ധ്യക്ഷത വഹിച്ചു .കേശദാന ചടങ്ങ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കുന്നോത്ത്പറമ്പ് മണ്ഡലം വൈസ് പ്രസിഡണ്ട് ആർ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.(Byte)സൊസൈറ്റി മെമ്പർ മുകുന്ദൻമാസ്റ്റർ പി വി കേശദാനം നടത്തിയ പ്രമീഷിന് മൊമൻ്റോ നൽകി ആദരിച്ചു.

സൊസെറ്റി മെമ്പർമാരായ ലിനിൽ പി പി, ഷാജേഷ് വി കെ, പാറായി ചന്ദ്രൻ കലാ സാംസ്കാരികവേദി ചെയർമാൻ പി ഭരതൻ മാസ്റ്റർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.പ്രീയദർശിനി ചാരിറ്റബിൾസൊസൈറ്റി മെമ്പർ ടി പി രാമകൃഷ്ണൻ സ്വാഗതവും മനോഹരൻ പാറായി നന്ദിയും പറഞ്ഞു.ചടങ്ങിൽ രണ്ട് മാസം മുമ്പ് കേശദാനം നടത്തിയ കാഞ്ഞോളിയിൽ സമീഹയടക്കം നിരവധി പേർ പങ്കെടുത്തു.വേദിയിൽ വെച്ച് വെള്ളക്കുന്നുമ്മൽ കൊപ്പര ഷജീവിൻ്റെയും മേഖയുടെയും മക്കളായ ഇസാൻ, ഇഹാൻ, ആനക്കുഴിയുള്ളതിൽ സായന്തിൻ്റെയും ശ്രദ്ധയുടെയും മകൻ എവിൻ ജയിസ്‌, കാരയുള്ള പറമ്പത്ത്‌ രാഹുലിൻ്റെയും പ്രിയങ്കയുടെയും മകൻ ദക്ഷ് ദർവിൻ എന്നീ കുട്ടികളുടെ ഒന്നാം പിറന്നോളനുബന്ധിച്ച് പ്രീയദർശിനി ചാരിറ്റബിൾ ട്രസ്റ്റിന് വാക്കിംഗ് സ്റ്റിക്കുകൾ കൈമാറി*

വളരെ പുതിയ വളരെ പഴയ