Zygo-Ad

ചൊക്ലിയിൽ ഗതാഗതം നിയന്ത്രിച്ച് രാമവിലാസത്തിലെ കുട്ടിപ്പട്ടാളം

 


ചൊക്ലി :പഠനത്തിനൊപ്പം പൊതുസേവന മേഖലയിലും സജീവമാണ് ചൊക്ലി രാമവിലാസം ഹയർസെക്കൻഡറി സ്കൂൾ എൻസിസി യൂണിറ്റ് അംഗങ്ങൾ. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും കുട്ടിപ്പട്ടാളം റോഡിലെത്തും. വിദ്യാലയ പരിസരത്തെ ട്രാഫിക് ഡ്യൂട്ടി ഏറ്റെടുക്കും. തിരക്കേറിയ റോഡിൽ കുട്ടികളെയും മറ്റു യാത്രക്കാരെയും സുരക്ഷിതമായി കടത്തി വിടുന്നത് എൻസിസി കെഡറ്റുകളാണ്. എൻസിസി ഓഫിസർ ടി.പി.രാവിദിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം ലഭിച്ച കുട്ടികളെയാണ് ട്രാഫിക് നിയന്ത്രണത്തിനു ചുമതലപ്പെടുത്തിയത്.

സ്കൂൾ എൻസിസി യൂണിറ്റിന് 5 വയസ്സ്.2019 സ്വാതന്ത്ര്യദിനത്തിലാണ് സ്കൂൾ യൂണിറ്റ് തുടങ്ങിയത്. വൺ കേരള ആർട്ടിലറി ബാറ്ററി എൻസിസി തലശ്ശേരി യൂണിറ്റിന്റെ പരിധിയിലാണ്. തുടക്കം സേവന മേഖലയിൽ. പിന്നീട് കാരുണ്യത്തിലേക്കും തിരിഞ്ഞു. ബോധവൽക്കരണ ക്യാംപെയ്നും സജീവം. ഗാന്ധിജയന്തി ദിനത്തിൽ ഒളവിലം ബണ്ട് റോഡിൽ ശുചീകരണം തുടർച്ചയായ വർഷങ്ങളിൽ നടക്കുന്നു. സ്കൂൾ ലഹരി വിരുദ്ധറാലിക്ക് നേതൃത്വം നൽകുന്നത് എൻസിസി യൂണിറ്റാണ്. വയനാട്ടിലെ അഞ്ചു ദുരിതാശ്വാസ ക്യാംപുകളിൽ ആവശ്യ സാധനങ്ങൾ‍ എത്തിക്കുന്നതിൽ ഒരു പങ്ക് രാമവിലാസം എൻസിസിയുടേതാണ്. തലശ്ശേരി എൻസിസി യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു സമാഹരണം

വളരെ പുതിയ വളരെ പഴയ