Zygo-Ad

ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് നടത്തുന്നു.


കേരള സർക്കാർ ആയുഷ് വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷൻ കേരളം ഹോമിയോപതി വകുപ്പിന്റെയും , പാനൂർ മുനിസിപ്പാലിറ്റി , ഗവണ്മെന്റ് ഹോമിയോ ഡിസ്‌പെൻസറി  പാനൂർ എന്നിവയുടെയും സംയുക്ത അഭിമുഖ്യത്തിൽ ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് നടത്തുന്നു.

 വില്ലേജ് ഹോം ഡെക്കറിന് സമീപം  ശിവാനി കോംപ്ലക്സിൽ വച്ച് സെപ്തംബർ 5 വ്യാഴം , രാവിലെ 9.30 മുതൽ 1 മണി വരെ ആണ് ക്യാംപ് സംഘടിപ്പികുന്നത്. മെഡിക്കൽ ക്യാംപിൽ വയോജനങ്ങൾക്ക് ഹെല്‍ത്ത് സ്ക്രീനിങ് ( ഷുഗർ, പ്രഷർ , etc പരിശോധന)  , ബോധവൽക്കരണ ക്ലാസ് എന്നിവ ഉണ്ടായിരിക്കുമെന്ന് പാനൂർ ഹോമിയോ ഡിസ്പെൻസി മെഡിക്കൽ ഓഫീസർ അറിയിച്ചു.








വളരെ പുതിയ വളരെ പഴയ