കെപിസിസി മൈനൊരിറ്റി ഡിപ്പാർട്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ ഹാജി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ മൈനോരിറ്റി കോൺഗസ് ജില്ല ജനറൽ സെക്രട്ടറി സുബൈർ മാക്ക അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസി:NR മായൻ മുഖ്യ പ്രഭാഷണവും കോൺഗ്രസ് മണ്ഡലം പ്രസി:സജീവൻ എടവന,മൈനൊരിറ്റി കോൺഗ്രസ് കൂത്ത്പറമ്പ് നിയോജക മണ്ഡലം ചെയർമാൻ ഖാലിദ് പിലാവുള്ളതിൽ,സി എൻ പവിത്രൻ,തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസി:വി കെ തങ്കമണി എന്നിവർ ആശംസകളും നേർന്നു.തൃപ്പങ്ങോട്ടൂർ മണ്ഡലം ജനറൽ സെക്രട്ടറി സുബൈർ പറമ്പത്ത് സ്വാഗതവും, കൂത്തുപറമ്പ് നിയോജകമണ്ഡലം മൈനൊരിറ്റി കോൺഗ്രസ് ജനറൽ സെക്രട്ടറി നജീർ കൊറോത്ത് ഭാരവാഹി പ്രഖ്യാപനവും തൃപ്പങ്ങോട്ടൂർ മണ്ഡലം ചെയർമാൻ ഫൈസൽ എ പി നന്ദിയും അറിയിച്ചു.
യോഗത്തിൽ കടവത്തൂർ പ്രദേശത്ത് വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനത്തിൽ മാതൃകാ പരമായ രീതിയിൽ പ്രവർത്തിച്ച വിദ്യാർത്ഥികളെ തൃപ്പങ്ങോട്ടൂർ മൈനൊരിറ്റി കോൺഗ്രസ് മണ്ഡലം കമ്മിറ്റി മൊമെന്റോ നൽകി അനുമോദിച്ചു.