Zygo-Ad

തെക്കെ ചെണ്ടയാട് ശ്രീ കൃഷ്ണ ദേവീഭദ്രകാളി ക്ഷേത്രത്തിൽ തുള്ളൽ കളരി ആരംഭവും തുള്ളൽ പരിചയവും നടന്നു.


 ചെണ്ടയാട് :തെക്കെ ചെണ്ടയാട് ശ്രീ കൃഷ്ണ ദേവീഭദ്രകാളി ക്ഷേത്രത്തിൽ തുള്ളൽ കളരി ആരംഭവും തുള്ളൽ പരിചയവും നടന്നു.ക്ഷേത്ര അങ്കണത്തിൽ നടന്ന ചടങ്ങ് പ്രശസ്ത ചലചിത്ര നടൻ സുശീൽകുമാർ തിരുവങ്ങാട് ദീപം തെളിയിച്ച്കൊണ്ട് ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം മഹേന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ക്ഷേത്രം പ്രസി:സി.കെ സജീവൻ അധ്യക്ഷത വഹിച്ചു.ക്ഷേത്രം സെക്രട്ടറി മനോജ്. സി.പി, വൈസ് പ്രസി:ഷൈജു.ഇ,മാതൃസമിതി പ്രസി: പി പി പത്മജ,കലാമണ്ഡലം ശ്രീകേഷ് നമ്പൂതിരി എന്നിവർ ആശംസ പ്രസംഗം നടത്തി.ചടങ്ങിൽ ഇഷാനി സന്തോഷ്,സൻഹ അനിൽ,ജുവൻ ശ്രീജു,ദേവിക.ഇ,ഷിയാര പ്രസാദ് എന്നിവർ ഗുരുദക്ഷിണ നൽകി.ക്ഷേത്രം രക്ഷാധികാരി ഭാസ്കരൻ മാസ്റ്റർ സ്വാഗതവും വൈസ് പ്രസി:ജിതിൻ മാണിക്കോത്ത് നന്ദിയും പറഞ്ഞു.തുടർന്ന് കുമാരിഇഷാനി ദിലീപ് അവതരിപ്പിച്ച നളചരിതം ഓട്ടംതുള്ളലും നടന്നു.

വളരെ പുതിയ വളരെ പഴയ