Zygo-Ad

തിളച്ച വെള്ളം അബദ്ധത്തിൽ കാലിൽ വീണ് പൊള്ളലേറ്റ് ചികിൽസയിലായിരുന്ന 4 വയസ്സുകാരി മരിച്ചു.


പാനൂർ: പാനൂർ തുവക്കുന്നിൽ തിളച്ച വെള്ളം അബദ്ധത്തിൽ കാലിൽ വീണ് പൊള്ളലേറ്റ് ചികിൽസയിലായിരുന്ന 4 വയസ്സുകാരി മരിച്ചു.പാനൂരിനടുത്ത് തൂവ്വക്കുന്നിലെ മത്തത്ത്തയ്യുള്ളതിൽ അബ്‌ദുള്ള - സുമിയത്ത് ദമ്പതികളുടെ മകൾ സൈഫ ആയിഷയാണ്  ഹോസ്പിറ്റലിൽ ചികിൽസയിലിരിക്കെ മരണപ്പെട്ടത്.ഡിസ്‌ചാർജ് സമയം മരുന്ന് മാറി നല്കിയതാണെന്നു പറയപ്പെടുന്നു.

പരിയാരത്ത് പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അസ്വാഭാവിക മരണത്തിന് കൊളവല്ലൂർ പൊലീസ് അന്വേഷണം തുടരുകയാണ്. തങ്ങൾ പീടിക സഹ്റ പബ്ലിക്ക് സ്കൂൾ എൽകെജി വിദ്യാർത്ഥിനിയാണ് സൈഫ.

സൻഹ ഫാത്തിമ, അഫ്ര ഫാത്തിമ, മുഹമ്മദ് അദ്‌നാൻ എന്നിവരാണ് സഹോദരങ്ങൾ.

വളരെ പുതിയ വളരെ പഴയ